ആലപ്പുഴയിലെ ദുരിതാശ്വാസ അവലോകന യോഗം തുടങ്ങി; പ്രതിപക്ഷം ബഹിഷ്‌കരിച്ചു

ആലപ്പുഴ: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ആലപ്പുഴയിലെ ദുരിതാശ്വാസ അവലോകന യോഗത്തിന് തുടക്കമായി. മുഖ്യമന്ത്രി കുട്ടനാട് സന്ദർശിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവും ജില്ലയിലെ എംപിമാരും യോഗം ബഹിഷ്‌കരിച്ചു. യോഗത്തിൽ പ്രതിപക്ഷം പങ്കെടുക്കാത്തത് ദൗർഭാഗ്യകരമെന്ന് മന്ത്രിമാർ വ്യക്തമാക്കി. അവലോകന യോഗത്തിൽ മാധ്യമങ്ങൾക്ക് പ്രവേശനമില്ല.
മാധ്യമങ്ങുടെ കുട്ടനാട് സന്ദർശനത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽ മുഖ്യമന്ത്രി പ്രതികരിച്ചില്ല. മുഖ്യമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ ഭരണകൂടത്തിനും പൊലീസിനും അറിയിപ്പൊന്നും ലഭിച്ചിരുന്നില്ല. മുഖ്യമന്ത്രി കുട്ടനാട് സന്ദർശിക്കാത്തതിൽ പ്രതിഷേധിച്ച് അവലോകന യോഗത്തിൽ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ അറിയിച്ചിരുന്നു. പ്രളയമേഖലകൾ മുഖ്യമന്ത്രി സന്ദർശിക്കാത്തതിനെതിരെയും രൂക്ഷവിമർശനം പ്രതിപക്ഷം നടത്തി. കുട്ടനാട്ടിലെ പ്രളയബാധിത പ്രദേശങ്ങളിൽ ജില്ലയിലെ മൂന്നുമന്ത്രിമാരും സ്ഥലം എംഎൽഎയും എത്താത്തതു കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അവലോകന യോഗത്തിൽ മന്ത്രിമാർക്ക് പുറമേ, എംപിമാർ, എംഎൽഎമാർ, ചീഫ് സെക്രട്ടറി, വിവിധ വകുപ്പുകളുടെ സംസ്ഥാനജില്ലാ തല മേധാവികൾ എന്നിവർ പങ്കെടുക്കുന്നുണ്ട്.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില് ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു