രാഷ്ട്രപതി ഇന്ന് തലസ്ഥാനത്ത്

 

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കേരളത്തിലെത്തും. വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് പ്രത്യേക വിമാനത്തിലെത്തുന്ന രാഷ്ട്രപതി രാത്രി രാജ്ഭവനിൽ തങ്ങും.

നാളെ രാവിലെ 11ന് നിയമസഭാ സമുച്ചയത്തിൽ നടക്കുന്ന ഫെസ്റ്റിവൽ ഓഫ് ഡെമോക്രസി പരിപാടി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം പ്രത്യേക വിമാനത്തിൽ 5.30ന് കൊച്ചിയിലേക്ക് തിരിക്കും. എറണാകുളം ഗസ്റ്റ് ഹൗസിൽ തങ്ങിയ ശേഷം ഏഴിന് രാവിലെ 9 മണിക്ക് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായും ജഡ്ജിമാരുമായും പ്രാതലും കൂടിക്കാഴ്ചയും ബോൾഗാട്ടി പാലസിൽ നടക്കും. തുടർന്ന് ഹെലികോപ്റ്റർ മുഖേന ത്യശ്ശൂരിലേക്ക് തിരിക്കും. രാവിലെ 11ന് ത്യശ്ശൂർ സെന്റ് തോമസ് കോളേജിന്റെ ശതാബ്ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത ശേഷം ഗുരുവായൂരിലേക്ക് തിരിക്കും. ഗുരുവായൂർ ക്ഷേത്രദർശനത്തിനു ശേഷം 2.45 ന് കൊച്ചിയിൽ നിന്നും ഡൽഹിയിലേക്ക് തിരിക്കും.