റിങ്ങിൽ മാത്രമല്ല ഭരണനിർവഹണത്തിലും താനൊരു മല്ലനാണെന്ന് തെളിയിക്കാനൊരുങ്ങി ഗ്ലെൻ

ടെന്നസി/യുഎസ്: കെയ്ൻ എന്ന് ആരാധകർ വിളിക്കുന്ന ഡബ്ല്യു ഡബ്ല്യു ഇയിലെ പ്രശസ്ത ഗുസ്തിക്കാരൻ ഗ്ലെൻ ജേക്കബ് ടെന്നസി നോക്സ്. മെയിൽ നടന്ന പ്രാഥമിക തിരഞ്ഞെടുപ്പിൽ വില്ലയിലെ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. വ്യാഴാഴ്ചയാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. ഗ്ലെൻ വിജയിയായെങ്കിലും തിരഞ്ഞെടുപ്പ് ഫലത്തിന്റെ വിവരങ്ങൾ നൽകിയിരുന്ന വെബ്സൈറ്റ് സൈബർ ആക്രമണത്തിൽ തകർന്നതു കാരണം ഫലപ്രഖ്യാപനം വൈകിയത്.
റിപ്പബ്ലിക്കൻ പാർട്ടിക്കാരനായ ഗ്ലെൻ ഇൻഷുറൻസ് കമ്പനിയും റിയൽ എസ്റ്റേറ്റ് കമ്പനിയും നടത്തുന്നുണ്ട്. എതിർ സ്ഥാനാർഥി ഡെമോക്രാറ്റ് പാർട്ടിയുടെ ലിൻഡ ഹെയ്നിയെ വൻഭൂരിപക്ഷത്തിലാണ് ഗ്ലെൻ പരാജയപ്പെടുത്തിയത്. റിങ്ങിൽ മാത്രമല്ല ഭരണനിർവഹണത്തിലും താനൊരു മല്ലനാണെന്ന് തെളിയിക്കാനൊരുങ്ങുകയാണ് ഗ്ലെൻ.
-
You may also like
-
അൽ ഖ്വയിദ തലവനെ അമേരിക്ക വധിച്ചു; നീതി നടപ്പായെന്ന് ജോ ബൈഡൻ
-
കോമൺ വെൽത്ത് ഗെയിംസിന് തുടക്കം: ഇന്ത്യന്‍ പതാകയേന്തി പിവി സിന്ധുവും മന്‍പ്രീത് സിംഗും
-
മങ്കിപോക്സിനെ ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; തീരുമാനം രോഗവ്യാപനം കടുത്തതോടെ
-
ഉച്ചഭക്ഷണത്തില്‍ മാംസാഹാരം തുടരും: ഉത്തരവിറക്കി ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ്
-
ശ്രീലങ്കയിൽ ദിനേശ് ഗുണവർധന പ്രധാനമന്ത്രിയായി അധികാരമേറ്റു
-
ശ്രീലങ്കയിൽ പ്രക്ഷോഭം കടുക്കുന്നു; ജനങ്ങള്‍ പാര്‍ലമെന്റ് മന്ദിരം വളഞ്ഞു