കർദ്ദിനാൾ മാർ ആലഞ്ചേരിക്കെതിരെ പരാതി

ജലന്ധർ ബിഷപ്പ് പീഡനക്കേസിൽ കർദ്ദിനാൾ മാർ ആലഞ്ചേരിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പൊതു പ്രവർത്തകനായ പായ്ച്ചിറ നവാസ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. ജലന്ധർ ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ച വിവരങ്ങൾ പൂർണ്ണമായുംഅറിയാമായിരുന്നിട്ടും യഥാസമയം പോലീസിനെയോ അധികാരികളെയോ അറിയിക്കാതെ ബോധപൂർവ്വം മറച്ചു വെച്ച്  ഇരകളെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. കോട്ടയം ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി  തുടരന്വേഷണത്തിനും  നടപടികൾക്കുമായി  കൈമാറി.