വിദ്യാർത്ഥികളോടുള്ള ബസ് ജീവനക്കാരുടെ അവഗണന തുറന്നുകാട്ടിയ വദ്യാർത്ഥിനിയുടെ എഫ്ബി ലൈവ് വൈറലാകുന്നു.

കോട്ടയം: ഒരു മിനിറ്റ് 27 സെക്കൻഡ്‌ ദയർഘ്യമുള്ള എഫ്.ബി ലൈവിലൂടെ വിദ്യാർത്ഥികളോടുള്ള  ബസ് ജീവനക്കാരുടെ സമീപനം തുറന്ന്കാട്ടുകയാണ് ചെങ്ങനാശ്ശേരി അസ്സംപ്ഷൻ കോളേജ് വിദ്യാർത്ഥിനി റെയ്ച്ചൽ പി കോശി. ചങ്ങനാശ്ശേരി പെരുന്ന ബസ്റ്റാൻഡിലെ ബസ് ജീവനക്കാരുടെ ധിക്കാരപരമായ നടപടിയാണ് റെയ്ച്ചൽ ലൈവിലൂടെ പങ്കുവെച്ചത്. ലൈവ് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ പതിനായിരകണക്കിന് പേർ വീഡിയോ കണ്ടു.

പെരുന്നബസ്റ്റാൻഡിൽ ബസ് പുറപ്പെടുന്നതിന് തൊട്ടുമുൻപ് മാത്രമാണ് വിദ്യാർത്ഥികൾക്ക് ബസിൽ കയറാൻ ജീവനക്കാർ അനുമതി നൽകാറുള്ളു. ഇത് നിരവധി തവണ അധികൃതരോട് പരാതിപെട്ടിട്ടുണ്ടെങ്കിലു യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇത്‌ നിരവധി പ്രതിഷേധങ്ങൾക്കും കാരണമായിട്ടുണ്ട്.

ബസ് ജീവനക്കാർ   വിദ്യർത്ഥികളുടെ സ്വാതന്ത്ര്യം ഹനിക്കുന്നു എന്ന മുഖവുരയോടെയാണ് റെയ്ച്ചൽ  ലൈവ് ആരംഭിക്കുന്നത്. ബസ്റ്റാൻഡിൽ ജീവനക്കാർ മാറ്റി നിർത്തിയിരിക്കുന്ന വിദ്യാർത്ഥികളെയും ലൈവിൽ കാണാം. കേരളത്തിൽ മാത്രമാണ് വിദ്യാർത്ഥികൾ ഇത്തരത്തിൽ ദുരനുഭവം നേരിടേണ്ടി വരുന്നതെന്നും റെയ്ച്ചൽ പറയുന്നു. ലൈവ് കണ്ട് നിരവധിപേർ റെയ്ച്ചലിന് പിന്തുണയുമായി  എത്തിയിട്ടുണ്ട്.

ചങ്ങനാശ്ശേരി അസ്സംപ്ഷൻ കോളേജിൽ ബി.എ എക്കണോമിക്സ് മൂന്നാം വർഷ വിദ്യാർത്ഥിനിയാണ് തിരുവല്ല സ്വദേശിനിയായ റെയ്ച്ചൽ. എഫ്.ബി ലൈവ് അധികൃതരുടെയും ബസ് ജീവനക്കാരുടെയും കണ്ണ് തുറപ്പിക്കുമെന്ന പ്രതീക്ഷയിലാണ് റെയ്ച്ചൽ.

https://www.facebook.com/reshmaraichal.koshy.7