ജലന്ധർ ബിഷപ്പ് പീഡനക്കേസ്: അന്വേഷണസംഘം ഡൽഹിയിൽ

ഡൽഹി: ജലന്ധർ ബിഷപ്പിന്റെ പീഡനക്കേസിന്റെ തെളിവെടുപ്പിനായി ഡിവൈഎസ്പി പി.കെ സുഭാഷിന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘം ഡൽഹിയിലെത്തി. കന്യാസ്ത്രീയുടെ പരാതിയിൽ കഴമ്പുണ്ടെന്നും തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്ന് പോലീസ്.