കേന്ദ്രം നിലപാട് തിരുത്തി; കെ.എം ജോസഫ് സുപ്രീംകോടതി ജസ്റ്റിസായേക്കും

ഡല്‍ഹി: ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ.എം ജോസഫിന്‍റെ സുപ്രീംകോടതി നിയമനം ഉടന്‍ ഉണ്ടാകുമെന്ന് സൂചന. കൊളീജിയം ശുപാര്‍ശ കേന്ദ്രം അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്. കെഎം ജോസഫിനെ നിയമിക്കണമെന്ന കൊളീജിയം ശുപാര്‍ശ കേന്ദ്രം മടക്കി അയച്ചത് വിവാദമായിരുന്നു.  കെഎം ജോസഫിനേക്കാള്‍ മുതിര്‍ന്ന ജഡ്‌ജിമാര്‍ മറ്റ് കോടതികളിലുണ്ട് എന്നായിരുന്നു കേന്ദ്രത്തിന്‍റെ ന്യായം.

മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവരും ഉടന്‍ സുപ്രീംകോടതി ജഡ്‌ഡിമാരാകും.  കെ.എം ജോസഫിന്‍റെ നിയമനം വൈകുന്നത് സുപ്രീംകോടതിയിലും പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.