ആപ്പിളിന് ഒരു ലക്ഷം കോടി ഡോളറിന്റെ വിപണിമൂല്യം

ന്യൂയോർക്ക്: ഒരു ലക്ഷം കോടി ഡോളറിന്റെ വിപണിമൂല്യമുള്ള ലോകത്തെ ആദ്യത്തെ കമ്പനിയെന്ന റിക്കാർഡ് ആപ്പിൾ സ്വന്തമാക്കി. എതിരാളികളായ ആമസോണിനെയും മൈക്രോസോഫ്റ്റിനെയും കടത്തിവെട്ടിയാണ് ആപ്പിൾ റിക്കാർഡ് സ്വന്തമാക്കിയത്. ന്യൂയോർക്ക് ഓഹരികമ്പോളത്തിൽ വ്യാഴാഴ്ച രാവിലെ ഐഫോൺ നിർമാതാക്കളായ ആപ്പിൾ ഇൻകോർപറേറ്റഡിന്റെ ഓഹരി 207 ഡോളർ എന്ന റിക്കാർഡ് പോയിന്റിൽ എത്തിയതോടെയാണ് വിപണിമൂല്യം ഒരു ലക്ഷം കോടി ഡോളർ (68.5 ലക്ഷം കോടി രൂപ) കടന്നത്. ചൊവ്വാഴ്ച മുതൽ ആപ്പിളിന്റെ ഓഹരികൾ മുകളിലേക്കായിരുന്നു. ജൂൺ വരെയുള്ള മൂന്നു മാസത്തേക്ക് പ്രതീക്ഷിച്ചതിനേക്കാൾ കുതിച്ചുചാട്ടമാണ് ഓഹരിയിൽ ഉണ്ടായത്. ബിസിനസ് ചരിത്രത്തിൽ ഒരു കമ്പനിക്കുപോലും ഇത്രയും വിപണിമൂല്യം ഉണ്ടായിട്ടില്ല. 1976 ൽ സ്റ്റീവ് ജോബ്സ് തുടങ്ങിയ കമ്പനിയുടെ ഐഫോൺ നേടിയ വിജയമാണ് ഈ നേട്ടത്തിന് പിന്നിൽ
-
You may also like
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
സ്വര്ണക്കടത്തുകാർ തട്ടിക്കൊണ്ടുപോയ ഇര്‍ഷാദ് മരിച്ചുവെന്ന് സൂചന: മൃതദേഹ ഡി.എന്‍.എ സാമ്യം
-
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
-
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്തനിവാരണ സേനയുടെ 21 അംഗസംഘം ഇന്ന് ആലപ്പുഴയില്‍ എത്തും
-
കുട്ടികളെ സ്കൂളിൽ പറഞ്ഞയച്ചതിന് പിന്നാലെ യുവതി തൂങ്ങിമരിച്ചു; ഭർതൃസഹോദരിയുടെ പീഡനമെന്ന് ആരോപണം
-
അവധി പ്രഖ്യാപിച്ചതിൽ ആശയക്കുഴപ്പമുണ്ടാക്കി; രേണു രാജിനെതിരെ ഹൈക്കോടതിയിൽ ഹർജി