കോപ്പിയടി ആരോപണം: ‘കാർവാന്റെ’ റിലീസ് കോടതി തടഞ്ഞു

കൊച്ചി:  ദുൽഖർ സൽമാൻ നായകനായ ബോളിവുഡ് ചിത്രം ‘കാർവാന്റെ’ റിലീസ് തടഞ്ഞു. സംവിധായകൻ സഞ്ജു സുരേന്ദ്രന്റെ ഹർജിയിലാണ് തൃശൂർ അഡീഷനൽ ജില്ലാ ജഡ്ജിയുടെ ഉത്തരവ്. ‘ഏദൻ’ എന്ന മലയാള ചിത്രത്തിന്റെ പകർപ്പാണു കാർവാൻ എന്നാരോപിച്ചാണ് ഹർജി ഫയൽ ചെയ്തത്. ചിത്രം നാളെ റിലീസ് ചെയ്യാനിരിക്കെയാണു കോടതിയുടെ ഉത്തരവ്.