പൊതുമാപ്പ്: പാസ്പോർട്ട് ഇല്ലാതെ എത്തുന്നവർ പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം

ദുബായ്: പൊതുമാപ്പ് കേന്ദ്രങ്ങളിൽ പാസ്പോർട്ട് ഇല്ലാതെ എത്തുന്നവർ ആദ്യം അതതു പൊലീസ് സ്റ്റേഷനുകളിൽ പോയി ക്ലിയറൻസ് സർട്ടിഫിക്കറ്റ് വാങ്ങണമെന്ന് കോൺസുലേറ്റ് ഹെൽപ് ഡെസ്‌ക് അറിയിച്ചു. തുടർന്ന് ബിഎൽഎസ് കേന്ദ്രങ്ങളിൽ പോയി തുടർ നടപടിക്രമങ്ങൾക്കുശേഷം വേണം പൊതുമാപ്പ് കേന്ദ്രത്തിൽ എത്താൻ. കമ്പനികളുമായി കേസുള്ളവർ ആദ്യം തഹസിൽ കേന്ദ്രത്തിൽ പോയി വർക്ക് പെർമിറ്റ് റദ്ദാക്കണമെന്നും അറിയിച്ചു.

പൊലീസ് സ്റ്റേഷനുകളിലെ കാലതാമസവും മറ്റ് ആശയക്കുഴപ്പവും ഒഴിവാക്കാൻ രണ്ടുമൂന്നു ദിവസത്തിനുള്ളിൽ കഴിയും. അതിനു ശേഷം പൊതുമാപ്പ് നപടികൾ കൂടുതൽ സുഗമമാകുമെന്നും അധികൃതർ അറിയിച്ചു.