ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്: ആദ്യദിനം ഇന്ത്യക്ക് മേൽക്കൈ

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനം ഇന്ത്യക്ക് മേൽക്കൈ. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിനെ മികച്ച ബൗളിങിലൂടെ ഇന്ത്യ പിടിച്ചുകെട്ടി. ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോഴൾ ഇംഗ്ലണ്ട് ഒമ്പത് വിക്കറ്റിന് 285 റൺസെന്ന നിലയിലാണ്.
80 റൺസ് എടുത്ത ക്യാപ്റ്റൻ ജോ റൂട്ടിനും 80 ജോണി ബെയര്‍സ്റ്റോയ്ക്കും മാത്രമാണ് ഇംഗ്ലീഷ് നിരയിൽ പിടിച്ചുനിൽക്കാനായത്. കീറ്റൺ ജെന്നിങ്‌സാണ് (42) ഭേദപ്പെട്ട പ്രകടനം നടത്തിയ മറ്റൊരു താരം.
സ്പിന്നർ ആർ അശ്വിന്റെ തകർപ്പൻ ബൗളിങാണ് ഇംഗ്ലണ്ടിനെ വൻ സ്‌കോർ നേടുന്നതിൽ നിന്നും തടഞ്ഞുനിർത്തിയത്. 25 ഓവറിൽ 60 റൺസ് മാത്രം വിട്ടുകൊടുത്ത അശ്വിൻ നാലു വിക്കറ്റെടുത്തു. മുഹമ്മദ് ഷമി രണ്ടു വിക്കറ്റ് നേടിയപ്പോൾ ഇഷാന്ത് ശർമയ്ക്കും ഉമേഷ് യാദവിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു. 24 റൺസോടെ സാം ക്യുറാനും റണ്ണൊന്നുമെടുക്കാതം ജെയിംസ് ആൻഡേഴ്‌സനുമാണ് കളി അവസാനിപ്പിക്കുമ്പോൾ ക്രീസിലുള്ളത്.
-
You may also like
-
മിരാഭായ് ചാനുവിന് ചരിത്ര സ്വർണം; കോമൺവെൽത്ത് ഗെയിംസ് ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മെഡൽ വേട്ട
-
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം മെഡൽ; ഭാരോദ്വഹനത്തിൽ വെങ്കലം നേടി ഗുരുരാജ പൂജാരി
-
കോമൺ വെൽത്ത് ഗെയിംസിന് തുടക്കം: ഇന്ത്യന്‍ പതാകയേന്തി പിവി സിന്ധുവും മന്‍പ്രീത് സിംഗും
-
ഇന്ത്യൻ കായിക രംഗത്തിന് ഇത് അപൂർവ്വ നിമിഷം; നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി
-
നീരജ് ചോപ്രയ്ക്ക് വെള്ളി; നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരം
-
വിരമിക്കൽ പ്രഖ്യാപിച്ച് ഇതിഹാസ താരം മിതാലി രാജ്; അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചു