റോഡിരികിലെ അഗാധ ഗർത്തത്തിലേക്ക് മറിഞ്ഞ ലോറിയിൽ നിന്നും ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു

ചൈന; മധ്യ യുനാൻ പ്രവശ്യയിലെ എക്‌സ്പ്രസ് വേയിൽ റോഡിരികിലെ അഗാധ ഗർത്തത്തിലേക്ക് മറിഞ്ഞ ലോറിയിൽ നിന്നും ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. കൊക്കയുടെ മുകളിലായി സ്ഥാപിച്ചിരുന്ന വലയിൽ കുടുങ്ങിയാണ് ഡ്രൈവർ രക്ഷപ്പെട്ടത്.

മരണറോഡ് എന്നറിയപ്പെടുന്ന ഇവിടെ ഇതിനു മുമ്പും നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. റോഡരികലുള്ള ട്രക്ക് റാംപ് അവസാനിക്കുന്നത് അഗാധഗർത്തത്തിനു മുകളിലായാണ്. പലപ്പോഴും വാഹനങ്ങൾ അബദ്ധത്തിൽ ഇതിനു മുകളിലേക്ക് പാഞ്ഞു കയറും. 2015ലാണ് അധികൃതർ ഇവിടെ കൂറ്റൻ വല സ്ഥാപിക്കുന്നത്. ഇതുവരെ ഇവിടെ നടന്ന അപകടങ്ങളിൽ അഞ്ചുപേരോളം ഈ വലയിൽ കുരുങ്ങി ജീവിതത്തിലേക്ക് തിരികെ വന്നിട്ടുണ്ട്. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാണ്.