യു.ഡി.എഫ് ഉന്നതാധികാര സമതിയിൽ നിന്നും സുധീരൻ രാജി വെച്ചു

തിരുവനന്തപുരം: യു.ഡി.എഫ് ഉന്നതാധികാര സമ്മതിയിൽ നിന്നും വി.എം സുധീരൻ രാജി വെച്ചു. ഇമെയിൽ വഴിയാണ് സുധീരൻ രാജികത്ത് അയച്ചത്. രാജ്യസഭാ സിറ്റ് സംബന്ധിച്ച് അദ്ദേഹത്തിന്റെ അതൃപ്തി യു.ഡി.എഫ് നേൃയോഗത്തിൽ നേരത്തെ അറിയിച്ചിരുന്നു. മാണി പങ്കെടുക്കുന്ന യു.ഡി.എഫ് യോഗത്തിൽ താൻ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് രാജി ഉണ്ടായിരിക്കുന്നത്.