പ്രതിപക്ഷ കക്ഷികൾക്ക് കൂട്ടായ്മ അനിവാര്യം: മമത ബാനർജി

ഡൽഹി: കോൺഗ്രസിനൊപ്പം ഒന്നിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചതായി മമത ബാനർജി. സോണിയ ഗാന്ധിയോടുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു മമത. പ്രതിപക്ഷ കക്ഷികൾക്ക് കൂട്ടായ നേതൃത്വമാണ് വേണ്ടത്.പ്രധാനമന്ത്രി സ്ഥാനാർഥിയെപ്പറ്റി ഇപ്പോൾ പറയേണ്ടതില്ലെന്നും എല്ലാവർക്കും വേണ്ടി ഒന്നിച്ച് നിൽക്കുമെന്നും മമത ബാനർജി പറഞ്ഞു. ഓരോ സംസ്ഥാനത്തും അവിടുത്തെ ശക്തമായ പ്രതിപക്ഷ പാര്‍ട്ടി പോരാട്ടം നയിക്കുമെന്ന് മമത പറഞ്ഞു. പശ്ചിമബംഗാളില്‍ തങ്ങള്‍ക്കാണ് ശക്തി. അവിടെ സ്വന്തം നിലയില്‍ പോരാട്ടം നടത്താന്‍ തങ്ങള്‍ക്ക് കഴിയുമെന്നും മമത പറഞ്ഞു.