ശബരിമല സ്ത്രീ പ്രവേശനം: അയ്യപ്പസേവാസംഘത്തിന്റെ നേതൃത്വത്തിൽ അയ്യായിരം ക്ഷേത്രങ്ങളിൽ പ്രാർത്ഥനായജ്ഞം

പത്തനംതിട്ട:  ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ചിങ്ങം ഒന്നിന് കേരളത്തിന് അകത്തും പുറത്തുമായി 5000 ത്തിൽ അധികം ക്ഷേത്രങ്ങളിൽ അയ്യപ്പസേവാസംഘത്തിന്റെ നേതൃത്വത്തിൽ പ്രാർത്ഥനയും ബോധവത്കരണവും സംഘടിപ്പിക്കും.  നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പ സ്വാമി കുടികൊള്ളുന്ന കാനനക്ഷേത്രമായ ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളിൽ മാറ്റം വരുത്തരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പ്രാർത്ഥനായജ്ഞം.
          1945മുതൽ ശബരിമലയിൽ പ്രവർത്തിച്ചു വരുന്ന അഖില ഭാരത അയ്യപ്പ സേവാസംഘം കേരള കൗൺസിലിന്റെ നേതൃത്വത്തിൽ വിവിധ അയ്യപ്പ ഭക്ത സംഘടനകളേയും ഹിന്ദു സംഘടനകളേയും കൂട്ടിയോജിപ്പിച്ചു കൊണ്ട് ആചാര ലംഘനത്തിനെതിരായി പ്രർത്ഥന യജ്‌ഞം സംഘടിപ്പിക്കുന്നത്.ഇതിന്റെ ആദ്യപടിയായുള്ള പ്രക്ഷോഭങ്ങൾക്ക്ചിങ്ങം ഒന്നിന് പന്തളത്ത് തുടക്കം കുറിക്കും. അന്നേ ദിവസം 41ദിവസത്തെ വ്രതാനുഷ്ഠാനത്തോടെയെത്തുന്ന സ്വാമിമാർ പന്തളത്തുനിന്നും കെട്ടുനിറച്ചുകൊണ്ട് പ്രാർത്ഥനയോടെ ശബരിമലയിൽ എത്തി  സാമിയോട് സങ്കടം ബോധിപ്പിക്കും.ശബരിമല യാത്ര നടത്തുന്നതിന് വിവിധ അയ്യപ്പ, ഹിന്ദു, മാതൃസമിതികളിൽ നിന്നായി ആയിരത്തിലധികം പ്രതിനിധികൾ പങ്കെടുക്കും.
                  അന്നേ ദിവസം കേരളത്തിനകത്തും പുറത്തുമുള്ള ക്ഷേത്രങ്ങളിലും  പ്രാർത്ഥന യജ്‌ഞം സംഘടിപ്പിക്കുന്നതിനും, ചിങ്ങം ഒന്നിന് പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ രാവിലെ മുതൽ അഖണ്ഡ നാമജപം ,സത്സംഘം എന്നിവ നടക്കും.  വ്രതാനുഷ്ഠാനത്തോടെ മുദ്ര ധരിച്ച് എത്തുന്നവർക്ക് ഗുരു സ്വാമിമാർ കെട്ടുനിറച്ചു നൽകും.ഉച്ചക്ക് ശേഷം വാഹനത്തിൽ പുറപ്പെടുന്ന സംഘം പെരുനാട് കോയിക്കൽ ക്ഷേത്രത്തിൽ എത്തി വിശ്രമിച്ച് ഭജനയും, ആരതിയും നടത്തും.തുടർന്ന് വിശിഷ്ട വ്യക്തികളെ പങ്കെടുപ്പിച്ച് ഭക്തസമ്മേളനവും നടക്കും.18 ന് രാവിലെ  ക്ഷേത്രത്തിൽ നീരാഞ്ജനവഴുപാടും  നടത്തി പമ്പയിലേക്ക് തിരിക്കുന്ന സംഘം അവിടെ എത്തി  നാമജപം നടത്തും. തുടർന്ന്  സ്വാമിമാർ അയ്യപ്പ ദർശനം നടത്തി ശബരിമലയിൽ പ്രാർത്ഥന നടത്തി മടങ്ങും. നാരായണീയ സത്ത്സംഘ സമിതി ഉൾപ്പെടെ ഉള്ള  മാതൃസമിതികൾ സത് സംഘത്തിൽ പങ്കെടുക്കും. പന്തളം കൊട്ടാരത്തിൽ അയ്യപ്പസേവ സംഘം കേരള കൗൺസിൽ സംസ്ഥന സെക്രട്ടറി മോഹൻ കെ നായരുടെ അധ്യക്ഷതയിൽ കൂടിയ ഭക്തസംഘങ്ങളുടെ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.കൊട്ടാരം നിർവാഹക സമിതി പ്രസിഡന്റും മുൻ രാജ പ്രതിനിധിയുംമായ മൂലം തിരുന്നാൾ പി ശശി കുമാരവർമ്മ ഉത്‌ഘാടനം ചെയ്തു.
                         പ്രാർത്ഥനായജ്ഞത്തിന്റെ നടത്തിപ്പിനായി രേവതി തിരുനാൾ പി രാമവർമ്മരാജയും. പ്രമുഖ സന്യാസിശ്രേഷ്ഠൻമാർ മുഖ്യ  രക്ഷാധികാരിമാരും,അയ്യപ്പ സേവാസംഘം ദേശീയ പ്രസിഡന്റ്  തെന്നല ജി ബാലകൃഷ്ണപിള്ള ,കെ ഹരിദാസ്, പ്രയാർ ഗോപാലകൃഷ്ണൻ, ജി രാമൻ നായർ, പന്തളം ശിവൻകുട്ടി, പള്ളിക്കൽ സുനിൽ, എം.എസ് ഭുവനചന്ദ്രൻ, എന്നിവർ രക്ഷാധികാരികളും, ഉപ രക്ഷാധികാരികൾ അമ്പലപ്പുഴ പെട്ട സംഘം പെരിയോൻ ചന്ദ്രശേഖരൻ നായർ, ആലങ്ങാട്ടു പെരിയോൻ എ കെ വിജയകുമാർ, നാരായണ  വർമ്മത്തമ്പുരാൻ ജയപ്രകാശ് ബാംഗ്ലൂർ, വിവിധ ഹൈന്ദവ സംഘടനാ പ്രതിനിധികൾ എന്നിവരും, ചെയർമാനായി ;മൂലം തിരുനാൾ പി ശശികുമാരവർമ്മയും, വർക്കിങ് ചെയർമാൻ മോഹൻ കെ നായർ, പ്രസാദ് കുഴികാല, കൺവീനർ ജി പൃഥിപാൽ, ജോയിൻ കൺവീനർ വി  കെ രാജഗോപാൽ, N R C കുറുപ്പ്, മുല്ലയ്ക്കൽ ശശികുമാർ, ഗീതകുട്ടി പൊൻകുന്നം,ജയ പ്രകാശ് ബാംഗ്ലൂർ, അഭിലാഷ് പാലക്കാട്, ക്ഷേത്ര കമ്മറ്റി പ്രസിഡന്റ്, സെക്രട്ടറി മാർ, ഗുരുസ്വാമിമാർ, മാതൃസമിതി പ്രവർത്തകർ,യുവജന പ്രതിനിധികൾ ഉൾപ്പെടെ  251അംഗ കമ്മറ്റിയും രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു.