ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത് അമിക്കസ് ക്യൂറി; നിലവിലെ ആചാരങ്ങള്‍ തുടരണമെന്ന് വാദം

ന്യൂഡല്‍ഹി: ശബരിമലയിലെ ആചാരങ്ങള്‍ ഭരണഘടന നല്‍കുന്ന തുല്യതയ്ക്കുള്ള അവകാശങ്ങളെ ഒരു രീതിയിലും ബാധിക്കുന്നതല്ലന്ന്  അമിക്കസ് ക്യൂറി.  നിലവിലെ ആചാരങ്ങള്‍ തുടരണമെന്ന് അമിക്കസ് ക്യൂറി ആവശ്യപ്പെട്ടു. ലോകത്ത് മറ്റെവിടെയും ഇങ്ങനെയൊരു ആചാരമില്ല. അത്രമേൽ സവിശേഷമാണ് ശബരിമലയിലെ ആചാരം. മതപരമായ ആചാരങ്ങളുടെ ഈ വൈവിധ്യവും പരിഗണിക്കണമെന്നും കെ.രാമമൂർത്തി പറഞ്ഞു.

നേരത്തെ മറ്റൊരു അമിക്കസ്​ ക്യൂറിയായ രാജുരാമചന്ദ്രൻ ശബരിമലയിലെ സ്​ത്രീപ്രവേശനത്തെ അനുകൂലിച്ചിരുന്നു. സര്‍ക്കാരിന്റെ നിലപാട് മാറ്റം രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമെന്നും വിശദീകരണം. ഭരണഘടനാ വ്യവസ്ഥകള്‍ നടപ്പാക്കുമ്പോള്‍ സന്തുലിതമായ നിലപാട് സ്വീകരിക്കണമെന്നും അമിക്കസ് ക്യൂറി ആവശ്യപ്പെട്ടു. ശബരിമല കേസിൽ സുപ്രീംകോടതിയിൽ വാദം തുടരുകയാണ്​. കേസി​ൽ അമിക്കസ്​ ക്യൂറിയുടെ വാദം പൂർത്തിയായി​​​