മുഹമ്മദ് റാഫി അനുസ്മരണം സംഘടിപ്പിച്ചു 

ഷാർജ: ചിരന്തന, ദർശന സാംസ്കാരിക സമിതി സംയുക്തമായി ഗായകൻ മുഹമ്മദ് റാഫി അനുസ്മരണം സംഘടിപ്പിച്ചു. ഷാർജ ഇന്ത്യൻ അസോസ്സിയേഷൻ കോൺഫറൻസ് ഹാളിൽ നടന്ന അനുസ്മരണം യുഎഇ എക്സ്ചേഞ്ച് മീഡിയ ഡയറക്ടർ കെ.കെ.മൊയ്തീൻകോയ ഉദ്‌ഘാടനം ചെയ്തു. ചിരന്തന പ്രസിഡന്റ് പുന്നക്കൻ മുഹമ്മദാലി അധ്യക്ഷത വഹിച്ചു. ഇന്ത്യൻ അസോസ്സിയേഷൻ ആക്ടിങ് പ്രസിഡന്റ് എസ് .മുഹമ്മദ് ജാബിർ , കെ.എം.സി.സി. യുഎഇ കമ്മറ്റി വൈസ് പ്രസിഡന്റ് നിസാർ തളങ്കര, യുഎഇ എക്സ്ചേഞ്ച് പ്രതിനിധി ജി.ഇഫ്തിയാസ്, ഷീലപോൾ, സി.പി.ജലീൽ, ടി.പി.അഷറഫ് എന്നിവർ പ്രസംഗിച്ചു. സലാം പാപ്പിനിശ്ശേരി, ജാക്കി റഹ്‌മാൻ എന്നിവർ സന്നിഹിതരായിരുന്നു.  സഹിയ അബ്ദുൽ അസീസ്, റഹീം പി.എം.കെ, ആയിഷ ഹാജി, റഹ്‌മത്ത് കാസർകോട്, സമദ്, ഹുസ്സൈൻ ഹബീബ്, ഷഫീഖ് , ഹനീഫ്, ലത്തീഫ് സന എന്നിവർ റാഫിയുടെ ഗാനങ്ങൾ ആലപിച്ചു.