പോക്കിരി രാജയുടെ രണ്ടാം ഭാഗം വരുന്നു

മമ്മൂട്ടിയുടെ ഹിറ്റ് ചിത്രമായ പോക്കിരിരാജയക്ക് രണ്ടാം ഭാഗത്തിന് മധുരരാജ എന്ന് പേരിട്ടു. ഉദയയകൃഷ്ണയുടെ തിരകഥയിൽ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പീറ്റർ ഹെയ്ൻ സംഘട്ടനസംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ മമ്മൂട്ടിക്ക് ഒപ്പം വലിയ താരനിരയും അണി നിരക്കും. പൂർണ്ണമായും രാജയെന്ന കഥാപാത്രത്തെ ചുറ്റിയാകും കഥയെന്നാണ് റിപ്പോർട്ട്. ചിത്രത്തന്റെ ചിത്രീകരണം ആഗസ്റ്റ് 9 ന് ആരംഭിക്കും.