ആധാർ നമ്പർ പരസ്യപ്പെടുത്തരുതെന്ന് യു.ഐ.ഡി.എ.ഐയുടെ നിർദ്ദേശം

ഡൽഹി: ആധാർ നമ്പർ പരസ്യപ്പെടുത്തരുതെന്ന് യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. 12 അക്ക ആധാർ നമ്പർ സമൂഹ മാധ്യമങ്ങളിലോ ഇന്റർനെറ്റിലോ പരസ്യപ്പെടുത്തരുതെന്നാണ് നിർദ്ദേശം. അത്തരം നടപടികൾ നിയമവിരുദ്ധമാണെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മറ്റൊരാളുടെ ആധാർ നമ്പർ ഇടപാടുകൾക്ക് ഉപയോഗിക്കുന്നത് ക്രിമിനൽ കുറ്റമാണെന്നും അറിയിപ്പിലുണ്ട്.
ആധാറിന്റെ സുരക്ഷിതത്വം തെളിയിക്കാൻ ആധാർ നമ്പർ പരസ്യപ്പെടുത്തി ട്രായ് ചെയർമാൻ നേരത്തെ വെല്ലുവിളി ഉയർത്തിയിരുന്നു. വിവാദമായ സാഹചര്യത്തിലാണ് ഈ നടപടി.
-
You may also like
-
യു.എ.പി.എ കേസ്: സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ തള്ളി
-
കീടനാശിനി ശ്വസിച്ച് എട്ട് വയസുകാരിക്ക് ദാരുണാന്ത്യം
-
മലപ്പുറത്ത് നിന്ന് നിസാമുദ്ദീൻ എക്സ്പ്രസില്‍ കയറിയ പാമ്പിനെ മുംബൈയിൽ വെച്ച് പിടികൂടി
-
മിരാഭായ് ചാനുവിന് ചരിത്ര സ്വർണം; കോമൺവെൽത്ത് ഗെയിംസ് ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മെഡൽ വേട്ട
-
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം മെഡൽ; ഭാരോദ്വഹനത്തിൽ വെങ്കലം നേടി ഗുരുരാജ പൂജാരി
-
കോമൺ വെൽത്ത് ഗെയിംസിന് തുടക്കം: ഇന്ത്യന്‍ പതാകയേന്തി പിവി സിന്ധുവും മന്‍പ്രീത് സിംഗും