4 വർഷത്തിനുശേഷം മലമ്പുഴ മലമ്പുഴ ഡാം തുറന്നു

പാലക്കാട്: ജലനിരപ്പുയർന്നതിനാൽ മലമ്പുഴ അണക്കെട്ടിന്റെ നാലു ഷട്ടറുകളും തുറന്നു. ഷട്ടറുകൾ മൂന്നു സെൻറീമീറ്റർ വീതമാണ് ഉയർത്തിയത്. നാല് വർഷങ്ങൾക്ക് ശേഷമാണ് മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നത്. ഷട്ടറുകൾ തുറക്കുന്നത് കാണാൻ നിരവധി ആളുകൾ തടിച്ചുകൂടി. ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ് 114.86 മീറ്ററാണ്.

അ​ണ​ക്കെ​ട്ട് തു​റ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഭാ​ര​ത​പ്പു​ഴ​യു​ടെ തീ​ര​ത്തു​ള്ള​വ​ർ​ക്ക് ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി​. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടു​ന്ന​തി​നാ​യി ദു​ര​ന്ത നി​വാ​ര​ണ സേ​ന​യും മ​ല​ന്പു​ഴ​യി​ൽ ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്.