മുടിയഴകിൽ അത്ഭുതമായി ഏഴ് മാസം പ്രായമായ ‘ബേബി ചാങ്കോ’

ഏഴ് മാസം പ്രായമായ ‘ബേബി ചാങ്കോ’ സോക്ഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇടതൂർന്ന മുടിയിഴകളാണ് ഈ കൊച്ചു സുന്ദരിയെ താരമാക്കുന്നത്. ജപ്പാനിലെ ഒസാക്കയിലാണ് അത്ഭുതമായി മാറിയിരിക്കുന്ന ഈ പെൺകുഞ്ഞ്. പൂർണ്ണവളർച്ചയെത്തിയ മനുഷ്യൻ തോറ്റുപോകും ഏഴ് മാസം പ്രായമായ ഈ കുഞ്ഞിന്റെ മുടിക്കു മുൻപിൽ!
ഫോട്ടോ ഷെയറിംഗ് സൈറ്റായ ഇൻസ്റ്രഗ്രാമിൽ ബേബി ചാങ്കോയ്ക്ക് 186,000 ൽ ഏറെ ഫോളോവേഴ്‌സ് ആണ് ഉള്ളത്. ചാങ്കോയ്ക്ക് 4 മാസം പ്രായമുള്ളപ്പോൾ അമ്മയാണ് ഈ അക്കൗണ്ട് തുറന്നത്. അപ്പോഴെ ജട പിടിച്ചിരുന്നത്‌കൊണ്ട് കുഞ്ഞിന്റെ മുടി വെട്ടാൻ തുടങ്ങിയിരുന്നു. 2017 ഡിസംബറിലാണ് ബേബി ചാങ്കോ പിറന്നത്. ഇടതൂർന്ന നല്ല കറുത്ത മുടിയാണ് ഈ ചെറുപ്രായത്തിൽ കുഞ്ഞിനുള്ളത്. ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകരെ ഇതിനോടകം കുഞ്ഞു ചാങ്കോ നേടിക്കഴിഞ്ഞു.
ആരെയും ആകർഷിക്കുന്ന ഭാവഭേദങ്ങളുമായി നിരവധി ചിത്രങ്ങളാണ് ബേബി ചാങ്കോയുടേതായി ഉള്ളത്. ചില ദിവസം മുടി കെട്ടിയ ചാങ്കോയെ കാണാമെങ്കിൽ മറ്റ് ദിവസം മുടി അഴിച്ചിട്ട ചാങ്കോയെയും കാണാം. ഇത് വരെ 48 ചിത്രങ്ങളെ പോസ്റ്റ് ചെയ്തിട്ടുള്ളു എങ്കിലും അവയിൽ ഓരോന്നിനും ചുരുങ്ങിയത് 10,000 ലൈക്ക്‌സും നിറഞ്ഞ കമൻറ് ബോക്‌സും കാണാം ഈ അക്കൗണ്ടിൽ. കഴിഞ്ഞ ദിവസം അമ്മ പോസ്റ്റ് ചെയ്ത ‘ഹെയർ ഡയറി ‘ എന്ന ചിത്രത്തിലൂടെ മാത്രം 130,000 ൽ അധികം ഫോളോവേഴ്‌സിനെയാണ് ലഭിച്ചത്.
-
You may also like
-
അൽ ഖ്വയിദ തലവനെ അമേരിക്ക വധിച്ചു; നീതി നടപ്പായെന്ന് ജോ ബൈഡൻ
-
കോമൺ വെൽത്ത് ഗെയിംസിന് തുടക്കം: ഇന്ത്യന്‍ പതാകയേന്തി പിവി സിന്ധുവും മന്‍പ്രീത് സിംഗും
-
മങ്കിപോക്സിനെ ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; തീരുമാനം രോഗവ്യാപനം കടുത്തതോടെ
-
ഉച്ചഭക്ഷണത്തില്‍ മാംസാഹാരം തുടരും: ഉത്തരവിറക്കി ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ്
-
ശ്രീലങ്കയിൽ ദിനേശ് ഗുണവർധന പ്രധാനമന്ത്രിയായി അധികാരമേറ്റു
-
ശ്രീലങ്കയിൽ പ്രക്ഷോഭം കടുക്കുന്നു; ജനങ്ങള്‍ പാര്‍ലമെന്റ് മന്ദിരം വളഞ്ഞു