‘മീശ’ നോവൽ പ്രസിദ്ധീകരിക്കുന്നതിനെതിരെ സുപ്രീംകോടതിയിൽ ഹർജി

ഡൽഹി: എസ്. ഹരീഷിന്റെ ‘മീശ’ നോവൽ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി. നോവലിൽ സ്ത്രീകളേയും ഒരു സമുദായത്തേയും ആക്ഷേപിക്കുന്നുവെന്നാണ് ആരോപണം. മീശ പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും തടയണമെന്നാണ് ആവശ്യം. ‘മീശ’ നോവൽ കേസിനെതിരെ നാളെ വാദം കേൾക്കുമെന്ന് സുപ്രീംകോടതി.