വ്യാജവാർത്തകൾ തടയുന്നതിന് പുതിയ ആപ്ലിക്കേഷനുമായി വാട്‌സ്ആപ്പ്

രാജ്യത്ത് വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിക്കുന്ന സാഹചര്യത്തിൽ മുൻകരുതലുമായി വാട്‌സ്ആപ് ആപ്ലിക്കേഷൻ. ഇതിനായി  ‘സസ്പീഷ്യസ് ലിങ്ക് ഡിറ്റക്ഷൻ’ എന്ന പുതിയ ആപ്ലിക്കേഷനാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്.
  വാട്‌സ്ആപിലൂടെയാണ് ഈയിടെയായി ഏറ്റവുമധികം തെറ്റായ സന്ദേശങ്ങളും വിവരങ്ങളും പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഇതുമൂലം രാജ്യത്ത് നിരവധി ആൾക്കൂട്ടക്കൊലപാതകങ്ങളും ആത്മഹത്യകളുമാണ് നടന്നിട്ടുള്ളത്.അതിനാൽ ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി ഉപഭോക്താക്കളുടെ പ്രൈവസി സെറ്റിങ്‌സിൽ ചില മാറ്റങ്ങൾ വരുത്തിക്കൊണ്ട് വാട്‌സ്ആപിന്റെ പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി.
‘സസ്പീഷ്യസ് ലിങ്ക് ഡിറ്റക്ഷൻ’ എന്ന പേരിൽ അവതരിപ്പിക്കുന്ന ഈ ഫീച്ചർ തെറ്റായ വാർത്തകളുടെ ലിങ്കിനെ ഉപഭോക്തക്കളുടെ ന്യൂസ് ഫീൽഡിൽ എത്തുന്നതിന് മുൻപേ തന്നെ പ്രതിരോധിക്കുമെന്നാണ് അവകാശപ്പെടുന്നത്. വ്യാജ സന്ദേശങ്ങളുടെ ലിങ്ക് ഉപഭോക്താക്കളുടെ ഇൻബോക്‌സിൽ എത്തുന്നത് റെഡ് ലേബലിൽ ‘സസ്പീഷ്യസ് ലിങ്ക്’ എന്ന പേരിലായിരിക്കും. ഇതിന്റെ യുആർഎൽ ഉപഭോക്താക്കളിൽ നിന്നും ഹൈഡ് ചെയ്യാനും വാട്‌സ്ആപിന് കഴിയും. അത് വെറും ഒരു നോട്ടിഫിക്കേഷൻ ആയി മാത്രമേ ന്യൂസ് ഫീഡിൽ പ്രത്യക്ഷപ്പെടുകയുള്ളു. അസാധാരണമായ അക്ഷരങ്ങളോടുകൂടിയ ഈ ലിങ്ക് ഒരു പക്ഷേ മറ്റെവിടെയെങ്കിലും തുറക്കാനായേക്കാം. പക്ഷേ വാട്‌സ്ആപിൽ തുറക്കാനാകില്ല. മാത്രമല്ല, റെഡ് ലേബൽ കാണിക്കുന്നതിനാൽ ഇത് തെറ്റായ സന്ദേശമാണെന്ന് ഉപഭോക്താക്കൾക്ക്
മനസിലാക്കാനും സാധിക്കും.