കരുണാനിധിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി

ചെന്നൈ:  ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ത​മി​ഴ്നാ​ട് മു​ൻ മു​ഖ്യ​മ​ന്ത്രി എം. ​ക​രു​ണാ​നി​ധിയെ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില  എം.കെ സ്റ്റാ​ലി​നോട്  രാഹുല് ചേദിച്ചറിഞ്ഞു. ​ക​രു​ണാ​നി​ധിയു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ ഇപ്പോള്‍ നേ​രി​യ പു​രോ​ഗ​തിയുണ്ട്. ക​രു​ണാ​നി​ധി മ​രു​ന്നു​ക​ളോ​ട് പ്ര​തി​ക​രി​ക്കു​ന്നു​ണ്ടെ​ന്നും യ​ന്ത്ര​ങ്ങ​ളു​ടെ സ​ഹാ​മി​ല്ലാ​തെ അ​ദ്ദേ​ഹം ശ്വ​സി​ക്കു​ന്നു​ണ്ടെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ട്.

ആ​ൽ​വാ​ർ​പേ​ട്ടി​ലെ കാ​വേ​രി ആ​ശു​പ​ത്രി ഐ​സി​യു​വി​ൽ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാണ് ഇപ്പോൾ ക​രു​ണാ​നി​ധി. മൂ​ത്രാ​ശ​യ അ​ണു​ബാ​ധ​യും ര​ക്ത​സ​മ്മ​ർ​ദം കു​റ​ഞ്ഞ​തും മൂ​ല​മാ​ണ് അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.അ​തേ​സ​മ​യം ആ​ശു​പ​ത്രി പ​രി​സ​ര​ത്തു ത​ടി​ച്ചു​കൂ​ടി​യ​വ​രോ​ടു പി​രി​ഞ്ഞു പോ​ക​ണ​മെ​ന്ന് ഡി​എം​കെ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് എം.കെ സ്റ്റാ​ലി​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​വ​രെ പി​രി​ച്ചു​വി​ടാ​ൻ പോ​ലീ​സ് ശ്ര​മി​ച്ചു​വ​രി​ക​യാ​ണ്