കനത്ത മഴ: അതിരപ്പിള്ളി വിനോദ സഞ്ചാരകേന്ദ്രം അടച്ചു

തൃശൂർ: കനത്തമഴയെ തുടർന്ന് അതിരപ്പിള്ളി വിനോദ സഞ്ചാരകേന്ദ്രം അടച്ചു.  രാവിലെ പതിനൊന്നു മണി മുതലാണ് വെള്ളത്തിന്റെ ഒഴുക്ക് കൂടിയത്. ഷോളയാർ ഡാം ഇന്നലെ തുറന്നിരുന്നു.അതോടെയാണ് സ്ഥിതി രൂക്ഷമായത്. ചാർപ്പ് വെളളച്ചാട്ടം കരകവിഞ്ഞ് റോഡിലേക്ക് കയറിയതിനാൽ വാഹനങ്ങളൊന്നും കടത്തിവിടുന്നില്ല.

ചാലക്കുടി പുഴയിലും ക്രമാതീതമായി ജലനിരപ്പ് ഉയർന്നു. കൃഷിയിടങ്ങൾ വെളളത്തിനടിയിലായി. ചാലക്കുടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം. കാപ്പത്തോട് കരകവിഞ്ഞു. പീച്ചി ഡാമിൽ ജലനിരപ്പ് ഉയർന്നതിനാൽ ഷട്ടറുകൾ കുറേക്കൂടി ഉയർത്തി. വാഴച്ചാലിലും സ്ഥിതി രൂക്ഷമാണ്. വാഴാനി ഡാമിലും ജലനിരപ്പ് ഉയർന്നു.