യുഎഇയിൽ തൊഴിൽ അന്വേഷകർക്ക് ആറ് മാസത്തെ താൽക്കാലിക വിസ

ദുബായ്: തൊഴിൽ അന്വേഷിച്ച് യു എ ഇയിൽ എത്തി അനധികൃതമായി താമസിക്കുന്നവർക്ക് 6 മാസത്തെ താൽക്കാലിക വിസ അനുവദിച്ചു. രാജ്യത്തെ തൊഴിലവസരങ്ങളിൽ ഇത്തരം താമസക്കാർക്ക് മുൻ ഗണന നൽകുമെന്ന് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷനിലെ ഉദ്യോഗസ്ഥൻ അറിയിച്ചു. എന്നാൽ ആറ് മാസത്തിനുള്ളിൽ തൊഴിൽ കണ്ടെത്താൻ കഴിയാത്തവരെ നാട് കടത്തുമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ഖലഫ് അൽ ഗൈത് പറഞ്ഞു. രാജ്യത്ത് പൊതുമാപ്പ് തേടുന്നവർക്കായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടയിലാണ് അൽ ഗൈതിന്റെ പ്രസ്താവന.