ഒഡീഷ തീരത്ത് അന്തരീക്ഷ ചുഴി; കേരളത്തില്‍ മഴ അഞ്ചു ദിവസം തുടരും

തി​രു​വ​ന​ന്ത​പു​രം: ഒഡീഷ തീരത്ത് രൂപം കൊണ്ട അന്തരീക്ഷ ചുഴി കാരണം അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് കനത്ത മഴ പെയ്യുമെന്ന്  കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി. മ​ഴ ശ​ക്ത​മാ​യി തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ദീ​തീ​ര​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്കും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി.  തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ട​ലാ​ക്ര​മ​ണ​വും രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്. മ​ല​യോ​ര മേ​ഖ​ല​ക​ളി​ലും ക​ന​ത്ത നാ​ശ​ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

മ​ഴ ക​ന​ത്ത​തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ സ്കൂ​ളു​ക​ൾ​ക്കും ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ഏ​ഴു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഇന്ന് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.  ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ നെ​യ്യാ​ർ അ​ണ​ക്കെ​ട്ടി​ന്‍റെ​യും അ​രു​വി​ക്ക​ര, പേ​പ്പാ​റ അ​ണ​ക്കെ​ട്ടു​ക​ളു​ടെ​യും ഷ​ട്ട​റു​ക​ൾ തു​റ​ന്നു.

ആലപ്പുഴ, പത്തനംതിട്ട, കണ്ണൂര്‍, ഇടുക്കി, കോഴിക്കോട് ജില്ലകളിലും മഴ അതിശക്തിയായി തുടരുകയാണ്. പലയിടത്തും പുഴകള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. മലയോരമേഖലകളില്‍ വ്യാപക കൃഷിനാശമുണ്ടായിട്ടുണ്ട്. തീരമേഖലകളില്‍ കടല്‍ക്ഷോഭവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.