യുഎഇ പൊതുമാപ്പ്: അപേക്ഷകളുമായി നൂറ്റിയമ്പതോളം പേർ

 

ദുബായ്: പൊതുമാപ്പ് അപേക്ഷകളുമായി അൽ ബഹാറയിൽ ദുബായ് കെഎംസിസി ഹെൽപ്പ് ഡെസ്‌ക്കി നൂറ്റിയമ്പതോളം പേർ അപേക്ഷകളുമായി സമീപിച്ചു  . സ്ത്രീകളും കുട്ടികളുമടങ്ങന്നവരിൽ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലുളളവരുണ്ട്. ഇവർക്ക് വേണ്ട സൗജന്യ നിയമ സഹായം കെഎംസിസിയുടെ അഡ്വക്കേറ്റ് പാനൽ നൽകുന്നു. കൂടാതെ, അത്യാവശ്യക്കാർക്ക് സൗജന്യ വിമാന ടിക്കറ്റ് നൽകുമെന്നും ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് പട്ടാമ്പി, ജനറൽ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി എന്നിവർ പറഞ്ഞു.

മലയാളികളാണ് പൊതുമാപ്പിന് അപേക്ഷിച്ചവരിൽ ഭൂരിഭാഗവും. രണ്ട് വർഷം മുതൽ പതിമൂന്ന് വർഷം വരെ അനധികൃതമായി താമസിക്കുന്നവർ വരെ കൂട്ടത്തിലുണ്ട്. ചെക്ക് കേസുകൾ മുതൽ ദാമ്പത്യ പ്രശ്‌നങ്ങളുമാണ് പലരും വർഷങ്ങളോളം യുഎയിൽ തങ്ങാനിടയായത്. വരും ദിവസങ്ങളിൽ കൂടുതൽ പേർ എത്തുമെന്നാണ് പ്രതീക്ഷ.

അഭിഭാഷകരായ സാജിത് അബുബക്കർ, അനിൽകൂമാർ കൊട്ടിയം, ബിനി സരോജ്, രാജേഷ് എന്നിവരാണ് കെഎംസിസി അഡ്വക്കേറ്റ്‌സ് പാനലിൽ സേവനം ചെയ്യുന്നത്. കെഎംസിസി ട്രഷർ എ.സി ഇസ്മായിൽ, വൈസ് പ്രസിഡന്റുമാരായ ഒ.കെ ഇബ്രാഹീം, എൻ.കെ ഇബ്രാഹിം, മുസ്തഫ തിരൂർ, ,സെക്രട്ടറി ഇസ്മയിൽ ഏറാമല എന്നിവരും പങ്കെടുത്തു.