പുതുമകളുമായി റെഡ്മി എ 2

ചൈനീസ് മൊബൈൽ നിർമാതാക്കളായ റെഡ്മിയുടെ ഏറ്റവും പുതിയ മോഡൽ ‘ മീ എ 2’ ആഗസ്റ്റ് എട്ടിനു ഇന്ത്യൻ പിപണിയിൽ എത്തും. ആൻഡ്രോയിഡ് വൺ പ്ലാറ്റഫോമിൽ നിർമിക്കുന്ന എ 2 വിൽ റെഡ്മിയുടെ കസ്റ്റം റോം യു ഐ ക്ക് പകരം സ്റ്റോക്ക് ആൻഡ്രോയിഡായിരിക്കും ഉണ്ടാകുക. ആൻഡ്രോയിഡ് 8.1 ഓറിയോ സോഫ്റ്റ്വെയറിൽ പ്രവർത്തിക്കുന്ന ഫോണിൽ പിൻഭാഗത്ത് 12 എം പി + 20 എം പി ഇരട്ട എ ഐ ക്യാമറകളും, ദൃഢമായ മെറ്റൽ ബോഡിയും ക്വൽകോം സ്നാപ് ഡ്രാഗൺ 660 പ്രോസസറുമാണ് നൽകിയിരിക്കുന്നത്. 18:9 ആസ്പക്റ്റ് റേഷിയോയിലുള്ള ഡിസ്പ്ലേയിൽ വിപണിയിലെത്തുന്ന ഫോണിന്റെ 4 ജി ബി റാം 32 ജി ബി ഇന്റേണൽ സ്റ്റോറേജുള്ള പതിപ്പിന് ഏകദേശം 20,071 രൂപയും 6 ജി ബി റാം 64 ജി ബി ഇന്റേണൽ സ്റ്റോറേജുള്ള പതിപ്പിന് 28,131രൂപയുമാണ് വില. ഇതിന്റെ 4 ജി ബി റാം 64 ജി ബി ഇന്റേണൽ സ്റ്റോറേജുള്ള പതിപ്പിന് ഏകദേശം 22,489 രൂപയാണ് വിലവരുന്നത്. കഴിഞ്ഞ വർഷം അവതരിപ്പിച്ച മീ എ 1 ന്റെ നവീകരിച്ച പതിപ്പാണ് എ 2. രൂപത്തിൽ സമാനതകൾ ഉണ്ടെങ്കിലും എ 1 ന്റെയും എ 2 വിന്റേയും സവിശേഷതകളിൽ വലിയ വ്യത്യാസം നൽകിയിട്ടുണ്ട്.
-
You may also like
-
ട്വിറ്റര്‍ വാങ്ങാനുള്ള നീക്കം ഉപേക്ഷിച്ച് ഇലോണ്‍ മസ്ക് ; നിയമനടപടിക്കൊരുങ്ങി ട്വിറ്റര്‍
-
വാർത്താവിനിമയ രംഗത്ത് മറ്റൊരു നാഴികക്കല്ല് താണ്ടി ഐഎസ്ആർഒ; ജിസാറ്റ് 24 വിക്ഷേപണം വിജയം
-
ട്വിറ്റർ സഹസ്ഥാപകനും സിഇഒയുമായ ജാക്ക് ഡോർസെ പടിയിറങ്ങുന്നു; പുതിയ ട്വിറ്റർ സിഇഒയായി ഇന്ത്യന്‍ വംശജന്
-
ഫേസ്ബുക്ക് ഇനി ‘മെറ്റ’; മാതൃകമ്പനിയുടെ പേരുമാറ്റം പ്രഖ്യാപിച്ച് സക്കർബർഗ്
-
ഒടുവിൽ ഫേസ്ബുക്കും വാട്സ് ആപ്പും ഇന്‍സ്റ്റഗ്രാമും തിരിച്ചെത്തി; ഉപഭോക്താക്കളോട് ക്ഷമ ചോദിച്ച് മാർക്ക് സക്കർ ബർഗ്
-
‘ചരിത്രത്തിലേക്ക് പറന്നുയർന്ന്’; ബഹിരാകാശ യാത്രയില്‍ ചരിത്രം കുറിച്ച് ആമസോണ്‍ സ്ഥാപകനും സംഘവും