കായംകുളം കൊച്ചുണ്ണി റിലീസിനൊരുങ്ങുന്നു

 

നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം കായംകുളം കൊച്ചുണ്ണി റിലീസിനൊരുങ്ങുന്നു. ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. കായംകുളം കൊച്ചുണ്ണിയുടെ ഉറ്റ സൂഹ്യത്തായ ഇത്തിക്കരപ്പക്കിയെ അവതരിപ്പിക്കുന്നത് മോഹൻലാൽ ആണെന്നുളളതാണ് ഈ സിനിമയുടെ മറ്റൊരു പ്രത്യേകത. സുധീർ കരമന, ബാബു ആന്റണി, മണികണ്ഠൻ ആചാരി, സണ്ണി വെയ്ൻ, പ്രിയ ആനന്ദ്, ഷൈൻ ടോം ചാക്കോ എന്നിവരും ഈ സിനിമയിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ബോബി-സഞ്ജയ് ടീമിന്റേതാണ് ചിത്രത്തിന്റെ രചന.

45 കോടിയാണ് ഈ സിനിമയുടെ മുതൽമുടക്ക്. 161 ദിവസം കൊണ്ടാണ് സിനിമ ചിത്രീകരിച്ചത്. വിഷ്വൽ ഇഫക്ട്സിന് ചിത്രത്തിൽ വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. ചിത്രത്തിൽ ഏകദേശം പതിനായിരത്തോളം ജൂനിയർ ആർട്ടസ്റ്റുകൾ അഭിനയിച്ചിട്ടുണ്ട്. ശ്രീ ഗോകുലം ഫിലിംസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ഈ സിനിമ നിർമ്മിക്കുന്നത്. മലയാളത്തിനൊപ്പം തെലുങ്ക്, തമിഴ് ഭാഷകളിലും ചിത്രം മൊഴി മാറ്റും. ഓണം റിലീസായി ചിത്രം തിയേറ്ററുകളിൽ എത്തും.