ബിഷപ്പിനെതിരെയുളള പീഡനക്കേസ് പിൻവലിക്കാൻ ശ്രമം: വിലപേശി ജലന്ധർ രൂപത

 

കൊച്ചി: ജലന്ധർ ബിഷപ്പിനെതിരെയുളള പീഡനക്കേസ് പിൻവലിക്കാൻ സ്വാധീനിച്ച് ഫാ. ജെയിംസ് എർത്തയിൽ നടത്തിയ ഫോൺസംഭാഷണം പുറത്തുവന്നു. 10 ഏക്കർ സ്ഥാലവും മഠം നിർമിക്കുന്നതിനുളള സഹായവും നൽകാമെന്നാണ് മോനിപ്പള്ളി കുര്യനാട് ആശ്രമത്തിലെ ഫാ. ജെയിംസ് എർത്തയിലിന്റെ 11 മിനിറ്റ് നീണ്ടുനിൽക്കുന്ന ഫോൺസംഭാഷണത്തിൽ പ്രധാനമായും പറയുന്നത്.

എർത്തയിൽ പീഡനത്തിരയായ കന്യാസ്ത്രീക്ക് ഒപ്പമുള്ള കന്യാസ്ത്രീയുമായി നടത്തിയ സംഭാഷണമാണ് പുറത്തുവന്നത്. പരാതിയിൽ ഉറച്ചുനിന്നാൽ അപകടമാണെന്ന ഭീഷണിയും ഫോൺ സംഭാഷണത്തിലുണ്ട്. കേസ് പിൻവലിക്കാൻ ജലന്ധർ രൂപതയാണ് വാഗ്ദാനം നൽകിയിട്ടുള്ളതെന്ന് വൈദികൻ വ്യക്തമാക്കുന്നു. കേസ് പിൻവലിച്ചാൽ മാത്രമേ രൂപത വാഗ്ദാനം പാലിക്കുകയുളളുയെന്ന് വൈദികൻ വ്യക്തമാക്കുന്നു. ഇടനിലക്കാരനായി പ്രവർത്തിക്കുന്ന ഫാ. ജെയിംസ് എർത്തലയിൽ മുൻപും കുറവിലങ്ങാട്ടെ കന്യാസ്ത്രീ മഠത്തിലെത്തി സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന റിപ്പോർട്ടുണ്ടായിരുന്നു.