മുൻകരുതൽ വേണം ഹെപ്പറ്റൈറ്റിസിനെതിരെ

 

മനുഷ്യരിലും മ്യഗങ്ങളിലും ജീവൻ നിലനിർത്താൻ ഏറ്റവും അത്യന്താപേക്ഷിതമാണ് കരൾ. കരളിനുണ്ടാകുന്ന നീർവീക്കത്തെയാണ് ഹെപ്പറ്റൈറ്റിസ് അഥവാ നീർവീക്കം എന്നു പറയുന്നത്. കരളില്ലാതെ ജീവൻ നിലനിർത്തുക എന്നത് അസാധ്യമാണ്. ഹെപ്പറ്റൈറ്റിസ് ബാധിക്കുന്നത് വിവിധ തരം വൈറസുകൾ, മരുന്നുകൾ, മദ്യം തുടങ്ങിയവ മൂലമാണ്.

വൈറസ് മൂലമുണ്ടാകുന്ന മഞ്ഞപ്പിത്തത്തെ വൈറൽ ഹെപ്പറ്റൈറ്റിസ് എന്നറിയപ്പെടുന്നു. എ, ബി, സി, ഡി, ഇ എന്നിങ്ങനെ അഞ്ച് തരം വൈറസുകൾ ഉണ്ട്. എയും ബിയും സാധാരണയായി കുടിവെളളത്തിലൂടെയാണ് പകരുന്നത്. സാധാറണപനി, തലവേദന, ഛർദ്ദി, വിശപ്പില്ലായ്മ, ശരീരവേദന എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പിന്നിട് മൂത്രത്തിലും കണ്ണിലും മഞ്ഞനിറം കാണപ്പെടുന്നു. ഈ അവസ്ഥയെയാണ് അക്യൂട്ട് ഹെപ്പറ്റൈറ്റിസ് എന്ന് പറയുന്നത്. ഹെപ്പറ്റൈറ്റിസ് എയും ഇയും ഒരിക്കൽ വന്ന് കഴിഞ്ഞാൽ രോഗി പ്രതിരോഗശക്തി കൈവരിക്കും. ഹെപ്പറ്റൈറ്റിസ് ബി സിയും കൂടുതൽ മാരകമായ വൈറസുകളാണ്.

നമ്മുടെ നാട്ടിൽ ഏകദേശം 10-15 ശതമാനം ആളുകളിൽ ഹെപ്പറ്റൈറ്റിസ് ബി കാണപ്പെടുന്നു. സാധാരണ എച്ച്ബിഎസ്എജി എന്ന ബ്ലെഡ ടെസ്റ്റിലൂടെയാണ് ഇത് കണ്ടുപിടിക്കുന്നത. ഗൾഫ് മെമെഡിക്കൽ ചെക്കപ്പ്,ഓപ്പറേഷനു മുമ്പുളള ബ്ലഡടെസ്റ്റ് ഗർഭിണികൾക്ക് നടത്തുന്ന ടെസ്റ്റ്, രക്തദാതക്കളുടെ ഫിറ്റ്‌നസ് ടെസ്റ്റ് എന്നിവയിലൂടെയാണ് രോഗം കണ്ടെത്തുന്നത്. വൈറസ് ബിയും സിയും സാധാരണയായി രക്തദാനം, പച്ച കുത്തൽ, മയക്കുമരുന്ന കുത്തിവയ്ക്കൽ, സ്വവർഗരതി എന്നിവയിലൂടെയാണ് പകരുന്നത്. അണുബാധയുണ്ടായാൽ അക്യൂട്ട് ഹെപ്പറ്റൈറ്റിസ്, ക്രോണിക് ഹെപ്പറ്റൈറ്റിസ്, സിറോസിസ് ലിവർ കാൻസർ എന്നീ രോഗങ്ങളുണ്ടാകും.

അക്യൂട്ട് ഹെപ്പറ്റൈറ്റിസ് വന്നുകഴിഞ്ഞാൽ ഭൂരിഭാഗം പേരും ഒന്നരമാസം കൊണ്ട് സുഖം പ്രാപിക്കുന്നു. പത്ത് ശതമാനം ആളുകളിൽ വൈറസ് ശരീരത്തിൽ തന്നെ നിൽക്കുകയും ക്രോണിക് ഹെപ്പറ്റൈറ്റിസ്, സിറോസിസ് ലിവർ കാൻസർ എന്നീ ഗുരുതരമായ കരൾ രോഗങ്ങളായി പരിണമിക്കുകയും ചെയ്യാം. ബിയും സിയും വൈറസിനെതിരെ ഫലപ്രദമായ ചികിൽസാരീതികൾ ലഭ്യമാണ്.