സൈബർ ആക്രമണം: ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുന്നതായി സജിതാ മഠത്തിൽ

തിരുവനന്തപുരം: താര രാജാക്കൻമാരുടെ  പ്രൈവറ്റ്‌ വിർച്ച്വൽ ആർമിയുടെ തെറി താങ്ങാൻ ഉള്ള ആരോഗ്യമോ മാനസിക അവസ്ഥയോ ഇല്ലാത്തതിനാൽ തന്റ ഫെയ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുന്നതായി സജിതാ മഠത്തിൽ. ഡോ.ബിജു ഫേസ്ബുക്ക് പ്രൊഫൈൽ ഡിലീറ്റ് ചെയ്യ്തതിന് പിന്നാലെയാണ് സജിതാ മഠത്തിൽ പ്രൊഫൈൽ ഡിലീറ്റ് ചെയ്യുന്നത്. സംസ്ഥാന ചലചിത്ര പുരസ്‌കാര ദാന ചടങ്ങിൽ മോഹൻലാൽ മുഖ്യ അതിഥിയായി പങ്കെടുക്കുന്നതിനെ വിമർശിച്ച് സജിതാ മഠത്തിൽ രംഗത്ത് എത്തിയിരുന്നു. ഇതിനെ തുടർന്നാണ് സജിതക്ക് എതിരെ സൈബർ ആക്രമണം ഉണ്ടായത്.
പോസ്റ്റിന്റെ പൂർണ്ണ രൂപം

താര രാജാക്കൻമാരുടെ പ്രൈവറ്റ് വിർച്ച്വൽ ആർമിയുടെ തെറി താങ്ങാൻ ഉള്ള ആരോഗ്യ മോ മാനസിക അവസ്ഥയോ എനിക്കില്ല. അതിനാൽ എന്റെ ഫെയ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുന്നു. ഈ പ്രൊഫൈൽ പേജും തൽക്കാലം ഡീആക്ടിവേറ്റ് ചെയ്യേണ്ടി വരും.