വിസ്മയക്കാഴ്ച്ചയായി ചന്ദ്രഗ്രഹണം

 

തിരുവനന്തപുരം: ആകാശത്ത് കാഴ്ചയുടെ വിരൂന്നൊരുക്കി ചന്ദ്രഗ്രഹണം ദൃശ്യമായി. 21-ാംനൂറ്റണ്ടിന്റെ ഏറ്റവും ദീർഘമായ ബ്ലഡ്മൂൺ പ്രതിഭാസമായിരുന്നു. 1 മണിക്കൂർ 48 മിനിറ്റ് ബ്ലഡ്മൂൺ ആകാശത്ത് നിറഞ്ഞുനിന്നു. കേരളം ഉൾപ്പെടെ രാജ്യം മുഴുവൻ ഗ്രഹണം ദൃശ്യമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ബ്ലഡ്മൂൺ കാഴ്ചയായി.

സൂര്യഗ്രഹണത്തെപ്പോലെ ഹാനികരമായ രശ്മികൾ ഇല്ലാത്തതിനാൽ നഗ്‌നനേത്രം കൊണ്ടുതന്നെ ചന്ദ്രനെ നോക്കാവുന്നതാണ്. അതിനാൽ ചന്ദ്രഗ്രഹണം കാണുന്നതിനു പ്രത്യേക സുരക്ഷാസംവിധാനങ്ങളോ ഗ്ലാസുകളോ ആവശ്യമില്ലായിരുന്നു.