ലാലിഗ വേള്‍ഡ് പ്രീ സീസണ്‍ ഫുട്ബോള്‍: മെൽബണിനെതിരെ ജിറോണയ്ക്ക് ജയം

കൊച്ചി: ജിറോണ എഫ്‌സി എതിരില്ലാത്ത ആറ് ഗോളുകൾക്ക് മെൽബണിനെ തോൽപ്പിച്ചു. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും മൂന്ന് വീതം ഗോളുകളാണ് മെൽബൺ വഴങ്ങിയത്.ക്രിസ്റ്റ്യൻ പോർച്ചുഗസ് (11,16) ജിറോണയ്ക്കു വേണ്ടി രണ്ടു ഗോളുകൾ നേടി. ആന്റണി റൂബൻ ലൊസാനോ (24), ജുവാൻ പെഡ്രോ റാമിറസ് (51), യൊഹാൻ മാനി (68), പെഡ്രോ പോറോ (90) എന്നിവരാണ് ജിറോണയുടെ മറ്റ് ഗോൾസ്‌കോറർമാർ. നാളെ കേരള ബ്ലാസ്‌റ്റേഴ്‌സും ജിറോണ എഫ്‌സിയും ഏറ്റുമുട്ടും.