ചരക്ക് ലോറിസമരം പിന്‍വലിച്ചു

ഡല്‍ഹി: രാജ്യവ്യാപകമായി ഒരാഴ്ചയായി തുടരുന്ന ചരക്ക് ലോറി സമരം പിൻവലിച്ചു. സമരക്കാരുടെ ആവശ്യം കേന്ദ്രം അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് പിൻവലിച്ചത്. കേന്ദ്ര മന്ത്രി പീയുഷ് ഗോയലുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് സമരം പിൻവലിക്കാൻ ലോറിയുടമകൾ തയ്യാറായത്.
ഡീസൽ വിലവർദ്ധന, തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം വർദ്ധന, അശാസ്ത്രീയ ടോൾ പിരിവ് എന്നിവയ്ക്കെതിരെ ആൾ ഇന്ത്യ ‍മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസിന്റെ നേതൃത്വത്തിലായിരുന്നു സമരം.