കനത്തമഴ: യുപിയിൽ ഒൻപത് മരണം

ലക്‌നൗ: ഉത്തർപ്രദേശിൽ കഴിഞ്ഞ 48 മണിക്കൂറായി തുടരുന്ന കനത്തമഴയിൽ കെട്ടിടങ്ങൾ തകർന്നു വീണും വൈദ്യൂതാഘാതമേറ്റും നാല് കുട്ടികൾ ഉൾപ്പെടെ ഒൻപത് പേർ മരിച്ചു. വിവിധ സ്ഥലങ്ങളിൽ റോഡുകളും വീടുകളും തകർന്നു. ഉത്തർപ്രദേശിലെ ആഗ്രയിലും മഥുരയിലുമാണ് കനത്തമഴ തുടരുന്നത്.