പാക്കിസ്ഥാൻ; ഇമ്രാൻ ഖാന്റെ പിടിഐ ഏറ്റവും വലിയ ഒറ്റക്കക്ഷി

ഇസ്ലാമാബാദ്: ഇമ്രാൻ ഖാന്റെ വിജയം സ്ഥിരീകരിച്ച് ഔദ്യോഗിക തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നു. 270 ൽ 251 സീറ്റുകളുടെ ഫലം പുറത്ത്. ഇമ്രാൻ ഖാൻറെ തെഹരിക് ഇ ഇൻസാഫ് 110 സീറ്റുകൾ നേടി. എന്നാൽ കേവല ഭൂരിപക്ഷം ലഭിക്കാത്തതിനാൽ  ഈ മുൻ ക്രിക്കറ്റ് താരത്തിന് രാജ്യം ഭരിക്കണമെങ്കിൽ കൂട്ടുകക്ഷി മന്ത്രിസഭ രൂപീകരിക്കേണ്ടി വരും. പാകിസ്്ഥാന്റെ ഇന്നേവരെയുള്ള ചരിത്രത്തിലെ ഏറ്റവും സുതാര്യമായ തിരഞ്ഞെടുപ്പാണ് ഇപ്പോൾ കഴിഞ്ഞതെന്ന് ഇമ്രാൻ ഖാൻ അവകാശപ്പെട്ടു. വിദേശകാര്യമന്ത്രാലയവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫലത്തോട് പ്രതികരിച്ചിട്ടില്ല.