ഓർമയിൽ ഒരു ശിശിരം : ടീസർ പുറതത്തിറങ്ങി

നവാഗതനായ വിവേക് ആര്യൻ ഒരുക്കുന്ന ഓർമയിൽ ഒരു ശിശിരം എന്ന സിനിമയുടെ ടീസർ പുറതത്തിറങ്ങി. രണ്ട് കാലഘട്ടത്തില കഥകൾ പറയുന്ന ചിത്രത്തിൽ പ്രധാനമായും ടീനേജ് ലവ് സ്റ്റോറിയാണ് അവതരിപ്പിക്കുന്നത്.

ദീപക് പറമ്പോൽ നായകനാകുന്ന ചിത്രത്തിൽ അനശ്വര, ക്വീൻ ഫെയിം എൽദോ മാത്യു, മൃദുൽ നായർ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ. ആസിഫ് അലി ചിത്രം ബിടെക് ആയിരുന്നു ദീപകിന്റെ അവസാന ചിത്രം. വിഷ്ണുരാജിൻറെ കഥയ്ക്ക് സി.ജി. ശിവപ്രസാദ്, അപ്പു ശ്രീനിവാസ് എന്നിവർ തിരക്കഥ രചിച്ച ഈ ചിത്രം നിർമിക്കുന്നത് ഷീൻ ഹെലനാണ്. സൈറാബാനു, സൺഡേ ഹോളിഡേ, ബി.ടെക് എന്നീ ചിത്രങ്ങൾക്കു ശേഷം മാക്ട്രോ പിക്ചേഴ്സ് നിർമിക്കുന്ന ചിത്രമാണിത്. ബി.കെ. ഹരിനാരായണൻ രചിക്കുന്ന വരികൾക്ക് രഞ്ജിൻ രാജ് ആണ് സംഗീതം പകരുന്നത്. അരുൺ ജെയിംസ് ആണ് ചിത്രത്തിൻറെ ക്യാമറ കൈകാര്യം ചെയ്യുന്നത്.