ഫ്‌ളക്‌സ് ബോർഡ് വിപത്തിനെതിരെ സർക്കാർ എന്തു ചെയ്‌തെന്ന് ഹൈക്കോടതി

 

പൊതുനിരത്തുകളിലെ ഫ്‌ളക്‌സ് ബോർഡുകളുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങൾ നേരിടാൻ സർക്കാർ എന്തു നടപടി സ്വീകരിച്ചെന്ന് കോടതി ആരാഞ്ഞു. വ്യക്തികളും സംഘടനകളും യാതൊരു നിയന്ത്രണങ്ങളുമില്ലാതെയാണ് റോഡുവക്കിൽ ബോർഡുകൾ സ്ഥാപിക്കുന്നത്. അടുത്തമാസം 16നകം ഇക്കാര്യത്തിന്റെ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. സ്വന്തം സ്ഥാപനത്തിന് മുന്നിലെ ഫ്‌ളക്‌സ് ബോർഡ് നീക്കണമെന്ന ആവശ്യവുമായി വ്യാപാരി നൽകിയ ഹർജിയിലാണ് കോടതി പരാമർശങ്ങൾ.