മെഡിക്കൽ കമ്മിഷൻ ബിൽ: നാളെ രാജ്യവ്യാപക ഒപി ബഹിഷ്‌കരണം

 

തിരുവനന്തപുരം: മെഡിക്കൽ കമ്മിഷൻ ബില്ലിനെതിരെ ഐഎംഎയുടെ നേതൃത്വത്തിൽ നാളെ രാജ്യവ്യാപകമായി ഓപി ബഹിഷ്‌കരണം നടത്തും. പ്രതിഷേധ സമരത്തിന്റ ആദ്യഘട്ടമായിട്ടാണ് ഓപി ബഹിഷ്‌കരണം നടത്തുന്നത്. സംസ്ഥാന സർക്കാരുകൾക്ക് സങ്കര വൈദ്യം നടപ്പാക്കാൻ അധികാരം നൽകുന്നതാണ് മെഡിക്കൽ കമ്മിഷൻ ബിൽ എന്നാണ് ആരോപണം. കമ്മിഷനിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണം കുറച്ചതും അംഗീകരിക്കില്ലെന്ന് ഐഎംഎ വ്യക്തമാക്കി. കേന്ദ്രം അനുകൂല തീരുമാനമെടുത്തില്ലെങ്കിൽ മെഡിക്കൽ ബന്ദ് ഉൾപ്പെടെയുള്ള സമര പരിപാടികൾ ഐഎംഎ ആലോചിക്കുന്നുണ്ട്. സമരം അത്യാഹിത വിഭാഗത്തേയും കിടത്തി ചികിൽസ വിഭാഗത്തേയും ബാധിക്കില്ല.