ഹനാനെതിരെയുള്ള സൈബർ ആക്രമണം: നടപടിയെടുക്കാൻ പൊലീസിന് മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: സൈബർ ആക്രമണത്തിന് ഇരയായ ഹനാനെതിരെയുള്ള പ്രചാരണച്ചിൽ നടപടിയെടുക്കാൻ പൊലീസിന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശം. സമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങൾ പലതും ഇരുതല മൂർച്ചയുള്ള വാളാണെന്നും കേരളം മുഴുവൻ ഹാനാനെ പിൻതുണക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പോസ്‌ററിൽ വ്യക്തമാക്കി.
ഹനാന് ആവശ്യമായ സംരക്ഷണം നൽകാൻ എറണാകുളം ജില്ലാ കലക്ടറോടും ആവശ്യപ്പെട്ടിട്ടുണ്ട്. സ്വന്തം കാലിൽനിന്ന് പഠിക്കുക എന്നത് ഏറെ അഭിമാനകരമാണെന്നും തൊഴിൽ ചെയ്ത് കിട്ടുന്ന പണം കൊണ്ട് പഠനാവശ്യങ്ങൾ നിറവേറ്റുന്നതിന്റെ സംതൃപ്തി വലുതുമണെന്നും അത്തരം ജീവീതാനുഭവങ്ങളിലൂടെ കടന്നു പോയവർക്ക് അത് മനസിലാക്കാനാകുകയുള്ളുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
തൊഴിലെടുത്ത് പഠിക്കുക മാത്രമല്ല, സ്വന്തം കുടുംബത്തിന് അത്താണിയാവാനാണ് ഹനാൻ ശ്രമിച്ചത്. ഹനാന്റെ ജീവിതാനുഭവങ്ങൾ മനസിലാക്കുമ്പോൾ ആ കുട്ടിയിൽ അഭിമാനം തോന്നുന്നു. ഹനാൻ ധൈര്യപൂർവ്വം മുന്നോട്ടു പോവുക. വിഷമകരമായ സാഹചര്യങ്ങളെ സധൈര്യം നേരിടാൻ കാണിച്ച ആത്മവിശ്വാസം കൈവിടരുത്. കേരളം മുഴുവൻ ആ കുട്ടിയെ പിന്തുണക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങൾ പലതും ഇരുതല മൂർച്ചയുള്ള വാളാണെന്ന് എല്ലാവരും ഓർമ്മിക്കണം. കയ്യിൽ കിട്ടുന്നതെന്തും പ്രചരിപ്പിക്കുന്ന രീതി ആശാസ്യമല്ലെന്നും ഈ പ്രചരണങ്ങളിലും തളരാതെ മുന്നേറാൻ ഹനാന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.ഹനാൻ എന്ന പെൺകുരുന്നിനു നേരെ സംഘടിതമായി നവമാധ്യമങ്ങളിലൂടെ അപവാദപ്രചരണം അഴിച്ചുവിട്ടവർക്കെതിരെ സൈബർ നിയപ്രകാരം കേസെടുക്കണമെന്ന് വിഎസ് അച്യുതാനന്ദൻ ആവശ്യപ്പെട്ടു.അഭിമാനം പണയംവെക്കാതെ, തൊഴിലിൻറെ മഹത്വം ഉയർത്തിപ്പിടിച്ച്, എല്ലാ പ്രതികൂല സാഹചര്യങ്ങളെയും തരണം ചെയ്തുകൊണ്ട് സ്വന്തം നിലനിൽപ്പിനും പഠനത്തിനുമുള്ള വക തേടിയ ഹനാനെ അഭിനന്ദിക്കുന്നതായും വി.എസ് പ്രസ്താവനയിൽ പറഞ്ഞു.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില് ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു