കരുണാനിധിയുടെ ആരോഗ്യ നില അതീവ ഗുരുതരം; ഡി.എം.കെ എം.എൽ.എമാർ ചെന്നൈയിലെത്താൻ നിർദ്ദേശം

ചെന്നൈ:  കരുണാനിധിയുടെ ആരോഗ്യ നില ഗുരുതരമായി  തുടരുന്നു.ഇന്നലെ തമിഴ്‌നാട്‌
ഉപമുഖ്യമന്ത്രി ഒ പനീർ ശെൽവം, കമലഹാസൻ, മന്ത്രി ഡി ജയകുമാർ  എന്നിവർ വീട്ടിലെത്തി കരുണാനിധിയെ സന്ദർശിച്ചിരുന്നു.  അടിയന്തരമായി ചെന്നൈയിലെത്താൻ ഡി.എം.കെ എം.എൽ.എമാർക്ക് പാർട്ടി നിർദ്ദേശം നൽകി . ഗോപാലപുരത്തെ വീട്ടിൽ ഇപ്പോഴും നേതാക്കളും പ്രവർത്തകരും എത്തിക്കൊണ്ടിരിക്കുകയാണ്. ഡിഎംകെയുടെ പ്രസിഡ‍ൻറായി കലൈഞ്ജർ കരുണാനിധി അൻപതാം വർഷത്തിലേക്ക് കടക്കുന്ന ദിവസം കൂടിയാണ് ഇന്ന്.