കുമ്പസാരത്തിനെതിരെ ദേശീയ വനിതാ കമ്മീഷൻ

ഡൽഹി: സ്ത്രീ സുരക്ഷയെ മുൻനിർത്തി കുമ്പസാരം നിർത്തണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകുമെന്ന് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ. ജലന്ധർ ബിഷപ്പിനെതിരെ പൊലീസ് അന്വേഷണത്തിന്റെ വേഗത പോരെന്നും കമ്മീഷൻ അദ്ധ്യക്ഷ രേഖാ ശർമ്മ കുറ്റപ്പെടുത്തി. ബിഷപ്പിനെതിരെ പഞ്ചാബ് പൊലീസും കേസെടുക്കണം കേരള സർക്കാർ പ്രശ്‌നത്തെ ഗൗരവമായി കാണുന്നില്ല. വൈദികർ കുമ്പസാരം ദുരുപയോഗം ചെയ്ത് സ്ത്രീകളെ ബ്ലാക്ക്മെയിൽ ചെയ്യുന്ന കേസുകൾ കൂടിവരുന്നു. നാല് ഓർത്തഡോക്സ് വൈദികർ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ 15 ദിവസത്തിനുളളിൽ കേരള പോലീസ് അന്വേഷണം പൂർത്തിയാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.