സൗദ്ദിയിൽ സ്വദേശിവത്കരണം: പ്രവാസി മലയാളികൾക്ക് തിരിച്ചടി

റിയാദ്: മലയാളികൾ അടക്കമുള്ള പ്രവാസികളെ ആശങ്കയിലാക്കി സൗദ്ദിയിൽ സ്വദേശി വൽക്കരണം വ്യാപിപ്പിക്കുന്നു. മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ തുടങ്ങിയ ഷോപ്പിംഗ് മാളുകളിലാണ് പുതിയതായി സമ്പൂർണ സ്വദേശി വത്കരണം നടപ്പിലാക്കാൻ പോകുന്നതെന്ന് തൊഴിൽ സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള പ്രവിശ്യാ സ്വദേശിവത്കരണ വിഭാഗം മേധാവി സഅദ് അൽ ഗാംന്തി അറിയിച്ചു. ഇതോടെ പ്രവാസികൾക്ക് വൻ തോതിൽ തൊഴിൽ നഷ്ടപ്പെടും. രാജ്യത്തെ ഒമ്പത് ചെറിയ പ്രവിശ്യകളിൽ പദ്ധതി നടപ്പിലാക്കിയ ശേഷമാണ് പ്രധാന പ്രവിശ്യകളിലേക്കു കൂടി സ്വദേശിവൽക്കരണം വ്യാപിപ്പിക്കുന്നത്. മലയാളികൾ ഉൾപ്പെടെയുള്ള നിരവധി വിദേശികളുടെ തൊഴിൽ നഷ്ടപ്പെടുമെന്നാണ് വിലയിരുത്തൽ.
മാളുകളിലെ ശുചീകരണമൊഴികയുള്ള മുഴുവൻ ജോലികളിലും ഇനി സ്വദേശികളെ മാത്രമേ അനുവദിക്കൂ. കഴിഞ്ഞ വർഷം സെപ്റ്റംബർ മുതലാണ് മാളുകളിൽ സമ്പൂർണ സ്വദേശിവത്കരണം നടപ്പാക്കി തുടങ്ങിയത്.