പാക്കിസ്ഥാൻ പ്രധാനമന്ത്രി പദത്തിലേക്ക് ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ ഫലപ്രഖ്യാപനം ഇന്ന് വൈകിട്ടോടെ ഉണ്ടാകും. സാങ്കേതിക പ്രശ്‌നങ്ങൾ കാരണമാണ് ഫലപ്രഖ്യാപനം വൈകുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇമ്രാൻ ഖാന്റെ തെഹ്‌രിക്-ഇ ഇൻസാഫ് പാകിസ്ഥാനിൽ മുന്നിലാണ്.നവാസ് ഷെരിഫിന്റെ പിഎംഎൽ പാർട്ടി രണ്ടാമതാണ്. ബിലാവൽ ഭൂട്ടോയുടെ പിപിപി മൂന്നാമതും. സ്വതന്ത്രർ 17 സീറ്റുകളിൽ മുന്നിൽ നിൽക്കുന്നുണ്ട്. ഇന്നലെ രാത്രി എട്ടു മണിക്കാണ് വോട്ടെണ്ണൽ തുടങ്ങിയത്. കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ടെങ്കിലും ഫലപ്രഖ്യാപനത്തിന് ശേഷം പ്രശ്‌നങ്ങൾ രൂക്ഷമാകുമെന്നാണ് വിവരം. തിരഞ്ഞെടുപ്പ് ഫലം ബഹിഷ്‌ക്കരിക്കുമെന്ന് മുസ്ലീം ലീഗ് അറിയിച്ചു.