കേരള ബ്ലാസ്റ്റേഴ്‌സിന് കനത്ത തോൽവി

കൊച്ചി: മഞ്ഞപ്പടക്ക് കലൂർ സ്റ്റേഡിയത്തിൽ വൻതോൽവി. വിരുന്നുകാരായ മെൽബൺ സിറ്റി എഫ്.സിക്കർ മടക്കമില്ലാത്ത ആറു ഗോളുകളാണ് ബ്ലാസ്റ്റേഴ്‌സിന്റെ വലയിൽ അടിച്ചുകയറ്റിയത്.
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ പുതിയ സീസണിന് മുന്നോടിയായി സംഘടിപ്പിക്കുന്ന ടൊയോട്ട യാരിസ് ലാലഗ വേൾഡ് ലീഗിലെ ആദ്യ മത്സരത്തിലായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ദയനീയമായ തോൽവി.
മെൽബൺ സിറ്റി എഫ്.സി.ക്കുവേണ്ടി മക്ഗ്രീ ഇരട്ടഗോളുകൾ നേടി. 33, 75 മിനിറ്റുകളിലായിരുന്നു മക്ഗ്രീയുടെ ഗോളുകൾ. ഡാരിയോ വിദോസിച്ച് (30′), ലാൽചാൻ വെയ്ൽസ് (57′), ഡാമി നജാരിനെ (75′), ഫോർണാരോളി (78′) എന്നിവരാണ് മെൽബൺ സിറ്റിയുടെ ഗോളുകൾ നേടിയത്.
-
You may also like
-
മിരാഭായ് ചാനുവിന് ചരിത്ര സ്വർണം; കോമൺവെൽത്ത് ഗെയിംസ് ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മെഡൽ വേട്ട
-
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം മെഡൽ; ഭാരോദ്വഹനത്തിൽ വെങ്കലം നേടി ഗുരുരാജ പൂജാരി
-
കോമൺ വെൽത്ത് ഗെയിംസിന് തുടക്കം: ഇന്ത്യന്‍ പതാകയേന്തി പിവി സിന്ധുവും മന്‍പ്രീത് സിംഗും
-
ഇന്ത്യൻ കായിക രംഗത്തിന് ഇത് അപൂർവ്വ നിമിഷം; നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി
-
നീരജ് ചോപ്രയ്ക്ക് വെള്ളി; നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരം
-
വിരമിക്കൽ പ്രഖ്യാപിച്ച് ഇതിഹാസ താരം മിതാലി രാജ്; അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചു