കുരങ്ങൻമാരെകൊണ്ട് പൊറുതിമുട്ടി ഉപരാഷ്ട്രപതി

ഡൽഹി: വസ്ത്രം ഉണങ്ങാൻ ഇട്ടാൽ അവ കിട്ടാറില്ല, കുരങ്ങൻമാർ അത് കൊണ്ടുപോയി കീറി നശിപ്പിക്കുന്നു, ചെടികൾ പിഴുതു കളയുന്നു, ജീവനക്കാരെ ഉപദ്രവിക്കുന്നു അങ്ങനെ നീളുന്നു കുരങ്ങൻമാരെപറ്റിയുള്ള ഉപരാഷ്ട്രപതിയുടെ പരാതികൾ. സർക്കാർ ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് അദ്ദേഹം രാജ്യസഭയിൽ ആവശ്യപ്പെട്ടു.
.

New Delhi: Vice President M Venkaiah Naidu speaks in the Rajya Sabha during the ongoing Monsoon Session of Parliament, in New Delhi on Friday, July 20, 2018. (RSTV GRAB via PTI)(PTI7_20_2018_000054B)

ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ ലോ​ക്ദ​ൾ എം​പി രാം​കു​മാ​ർ ക​ശ്യ​പാ​ണ് കു​ര​ങ്ങ് ആ​ക്ര​മ​ണ വി​ഷ​യം ശൂ​ന്യ​വേ​ള​യി​ൽ ഉ​ന്ന​യി​ച്ച​ത്. പാ​ർ​ല​മെ​ന്‍റ​റി സ​മി​തി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​യ ഒ​രു എം​പി​യെ കു​ര​ങ്ങൻ​മാ​​ർ ആ​ക്ര​മി​ച്ച​തും സ​മി​തി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​ദ്ദേ​ഹം താ​മ​സി​ച്ച​തും എം​പി സ​ഭ​യി​ൽ വി​ശ​ദ​മാ​ക്കി. രാ​ജ്യ​സ​ഭ​യി​ൽ എം​പി ഉ​ന്ന​യി​ച്ച വി​ഷ​യ​ത്തി​ൽ ത​ന്‍റെ കൂ​ടി പ്രശ്‌നമാണന്ന്‌
സ​ഭാ​ധ്യ​ക്ഷ​ൻ കൂ​ടി​യാ​യ ഉ​പ​രാ​ഷ്ട്ര​പ​തി പറഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ടു​ക്കാ​മെ​ന്ന് കേ​ന്ദ്ര പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ സ​ഹ​മ​ന്ത്രി വി​ജ​യ് ഗോ​യ​ൽ ഇ​തി​നു മ​റു​പ​ടി ന​ൽ​കി.