കുട്ടനാട്ടിലെ ദുരിത മേഖലക്ക് ആശ്വാസമായി ജല ആംബുലന്‍സ്

ആലപ്പുഴ : മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി ജല ആംബുലന്‍സ്. ആധുനിക മെഡിക്കല്‍ ഉപകരണങ്ങളും,മരുന്നുകളും ഡോക്ടര്‍മാരും അടങ്ങുന്നതാണ് ജല ആംബുലന്‍സ്. ദുരിതാശ്വാസ ക്യാമ്പുകളിലും ഒറ്റപ്പെട്ടു പോയ ദ്വീപുകളിലും ജല ആബുലന്‍സിന്റ സേവനം ലഭിക്കും.

എന്താണ് ജല ആംബുലന്‍സ്?

ദ്വീപുകളിലും വാഹനസൗകര്യമില്ലാത്ത പ്രദേശങ്ങളിലുമുള്ളവര്‍ക്ക് ചികിത്സ വേഗത്തില്‍ ലഭ്യമാക്കുന്നതിനാണ് ജല ആംബുലന്‍സ് സര്‍വീസ് ഉപയോഗിക്കുന്നത്. 25 പേര്‍ക്ക് കയറാവുന്ന ബോട്ടില്‍ ജീവന്‍രക്ഷാ ഉപകരണങ്ങളും പ്രാഥമികശുശ്രൂഷയ്ക്ക് ആവശ്യമായ സജ്ജീകരണങ്ങളുമുണ്ട്. പ്രാഥമികശുശ്രൂഷ നല്‍കാന്‍ പരിശീലനം നേടിയ ജലഗതാഗതവകുപ്പിലെ ജീവനക്കാര്‍ക്കാണ് ബോട്ടിന്റെ ചുമതല. യാത്രാബോട്ടുകള്‍ മണിക്കൂറില്‍ 11 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ ജീവന്‍രക്ഷാബോട്ടുകള്‍ക്ക് 25 കിലോമീറ്ററാണ് വേഗം. 2002ല്‍ വേമ്പനാട്ടുകായലില്‍ സംഭവിച്ച കുമരകം ബോട്ട്ദുരന്തത്തിനുശേഷമാണ് ജീവന്‍രക്ഷാബോട്ടുകള്‍ എന്ന ആശയം രൂപെ കൊണ്ടത്.