മഴക്കെടുതിയിൽ കേന്ദ്രത്തിന്റെ നഷ്ടപരിഹാരത്തുക കുറവെന്ന് മന്ത്രി ജി.സുധാകരൻ

തിരുവനന്തപുരം: മഴക്കെടുതിയിൽ കേന്ദ്രം അനുവദിച്ച നഷ്ടപരിഹാര തുക കുറവാണെന്ന് മന്ത്രി ജി സുധാകരൻ. ദുരിതബാധിതർക്ക് സംസ്ഥാനം ആവശ്യമായ നഷ്ടപരിഹാരം നൽകും. കുട്ടനാട്ടിലെ ദുരിത ബാധിതർക്ക് കുടിവെള്ളവും പാചകവാതകവും മറ്റ് അവശ്യസാധനങ്ങളും നേരിട്ട് എത്തിക്കും. എന്നാൽ കേന്ദ്രം നൽകുന്ന നഷ്ടപരിഹാരത്തുക കുറവാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. മടവീഴ്ച തടയാനും, പുറംബണ്ട് ശക്തിപ്പെടുത്താനുമുളള എല്ലാ സംവിധാനങ്ങളും സ്വീകരിക്കുമെന്ന് മന്ത്രി ജി സുധാകരൻ.

കോട്ടയം,ആലപ്പുഴ ജില്ലകളിൽ അവശ്യ സാധനങ്ങൾ എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി കളക്ടർമാർ അറിയിച്ചു.